സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നു മന്ത്രി അനൂപ് ജേക്കബ്

single-img
30 May 2015

anoopjacob_thumbകൊച്ചി: സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നു മന്ത്രി അനൂപ് ജേക്കബ്. വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ തല്‍ക്കാലം അംഗീകരിക്കാനാകില്ല. സ്വന്തമായൊരു മാര്‍ക്കറ്റ് പ്ലാന്‍ തയാറാക്കാന്‍ സപ്ലൈകോയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിച്ചും ആട്ടപോലുള്ള ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിപണിയിലെത്തിച്ചും വരുമാനം വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 240 കോടിയുടെ ബാധ്യതയിലാണ് സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ എട്ടിന് അവലോകനയോഗം വിളിച്ചുകൂട്ടി സ്ഥിതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.