ചൈനയില്‍ 26 സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്റെ വധശിക്ഷ നടപ്പാക്കി

single-img
30 May 2015

Hanging-exectuion-deathpenalty-capitalpunishment-Pakistan_3-17-2015_178394_lബെയ്ജിങ്: ചൈനയില്‍ 26 സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്റെ വധശിക്ഷ നടപ്പാക്കി. വടക്കുകിഴക്കന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലെ താമസക്കാരനായ ലീ ജിഷുനിന്റെ ശിക്ഷയാണ് നടപ്പാക്കിയത്. അധ്യാപകനായിരിക്കെ ലീ സ്‌കൂളിലെ 21 കുട്ടികളെ ബലാത്സംഗംചെയ്യുകയും അഞ്ച് കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരകളാക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.

2011-’12 കാലയളവിലായിരുന്നു ഇത്. നാലുമുതല്‍ 11 വരെ പ്രായമുള്ള കുട്ടികളായിരുന്നു ലീയുടെ ഇരകള്‍. ക്ലാസ് മുറി,ബ് ഡോര്‍മിറ്ററി, സ്‌കൂളിന് ചുറ്റുമുള്ള കാട് എന്നിവിടങ്ങളിലായിരുന്നു ലീയുടെ അതിക്രമം.കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ ചൈനയില്‍ സമീപകാലത്തായി വര്‍ധിച്ച് വരുകയാണ്.