വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിൽ ബസ്സുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ 20 പേരെ കൊലപ്പെടുത്തി

single-img
30 May 2015

Terroristഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്താനിൽ ബസ്സുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ 20 പേരെ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ബലൂചിസ്താന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്നും കറാച്ചിയിലേക്ക് പോകുന്ന രണ്ട് ബസുകള്‍ തീവ്രവാദികള്‍ തട്ടിയെടുത്തത്.

രണ്ട് ബസുകളില്‍ നിന്നായി 35 പേരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്. സുരക്ഷാ സേന ഇവരെ പിന്തുടര്‍ന്നതോടെയാണ് 20 യാത്രക്കാരെ തീവ്രവാദികള്‍ വധിച്ചത്. ആറുപേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ഇരുവിഭാഗവും തമ്മില്‍ കനത്ത വെടിവെപ്പുമുണ്ടായി. തീവ്രവാദികളെ നേരിടാൻ കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്.