മൗറീഷ്യസ് പ്രസിഡന്റ് കൈലാഷ് പുര്യാഗ് രാജിവെച്ചു

single-img
30 May 2015

maurishasപോര്‍ട്ട് ലൂയിസ്: മൗറീഷ്യസ് പ്രസിഡന്റ് കൈലാഷ് പുര്യാഗ് രാജിവെച്ചു. 2012 ലാണ് അദ്ദേഹം അധികാരമേറ്റത്. 2015 ജനവരിയില്‍ രാജിവെക്കാമെന്ന് പുര്യാഗ് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് അഞ്ചുമാസം കൂടി കൂട്ടിച്ചോദിക്കുകയായിരുന്നു. ദേശീയ അസംബ്ലി സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചുവെന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ശാസ്ത്രജ്ഞയും ഗവേഷകയുമായ അമീനാ ഗുരിബ് ഫക്കീം പുതിയ പ്രസിഡന്റാകും. മൗറീഷ്യസിന്റെ ആദ്യവനിത പ്രസിഡന്റാകും അമീനാ.