പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയെ അറസ്റ്റുചെയ്തു

single-img
29 May 2015

rape-Logo--പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ത്തള്ളിയ കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റുചെയ്തു. യുവതിയുടെ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മുല്ലയാണ് പിടിയിലായത്. മുല്ല ഓടിച്ചിരുന്ന ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീരുമേട് സി ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 
മുല്ല ഓട്ടോറിക്ഷയില്‍ യുവതിയെ ബുധനാഴ്ച കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം റോഡില്‍ ഉപേക്ഷിച്ചു. വഴിയരികില്‍ വ്യാഴാഴ്ചരാത്രി അവശനിലയില്‍ കണ്ടെത്തിയ യുവതിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.മൂന്നുമാസം മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി.