ഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

single-img
29 May 2015

download (1)വായ്പാ കുടിശികയുടെ പേരിൽ ഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല . ന്യു ജനറേഷൻ ബാങ്കുകൾ പലതും വൻതോതിൽ വായ്പകൾ നൽകി ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണപ്പെടുത്തി തിരിച്ചുപിടിക്കുകയാണ്. ഇതിനെ നേരിട്ടത് ഓപ്പറേഷൻ കുബേരയിലൂടെയാണെന്നും ഇതിന് സഹകരണ ബാങ്കുകൾ ഏറെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എടത്തല സർവീസ് സഹകരണ ബാങ്ക് തേവയ്ക്കലിൽ ആരംഭിക്കുന്ന അഞ്ചാമത് ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.