മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

single-img
29 May 2015

Oommen_Chandy_852753fമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച. ദില്ലിയില്‍ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങിനെയും മുഖ്യമന്ത്രി കാണും. മുഖ്യമന്ത്രിക്കൊപ്പം കൃഷി മന്ത്രി കെ.പി മോഹനനും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ചതില്‍ ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശങ്ക അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുമായി രാവിലെ ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച്ച നടത്തുന്നത്.