ഗുജ്ജര്‍ സമുദായക്കാര്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു

single-img
29 May 2015

downloadസംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ ഏട്ടുദിവസമായി രാജസ്ഥാനില്‍ ഗുജ്ജര്‍ സമുദായക്കാര്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. അഞ്ച് ശതമാനം സംവരണം എന്ന ഗുജ്ജറുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണ് ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങിയതെന്നാണ് സൂചന.

ഇക്കഴിഞ്ഞ 21നാണ് പ്രത്യേക സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഗുജ്ജാർ സമുദായം ഡൽഹി- മുംബയ് റെയിൽ പാതയും ആഗ്ര-ജെയ്പൂർ ദേശീയപാതയും ഉപരോധിക്കാൻ തുടങ്ങിയത്. ഉപരോധത്തെ തുടർന്ന് 100 ട്രെയിനുകളാണ് റദ്ദാക്കപ്പെട്ടത്. സമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി ഇന്നലെ കർശന നിർദ്ദേശം നൽകിയിരുന്നു.

 

 

ഇതിന് പിന്നാലെ 4500 അർദ്ധസൈനികരെ കേന്ദ്രം നിയോഗിച്ചു.
സമരത്തെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. സമരത്തെ തുടർന്ന് പൊതു-സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നഷ്ടത്തിന്റെ കണക്കുകളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.