വൈന്‍ ഉത്പാദനം കൂട്ടണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് പിന്നാലെ ക്ഷേത്രാരാധനയ്ക്ക് ചാരായം വാറ്റൻ അനുമതി നല്‍കണമെന്ന് ക്ഷേത്ര ഭരണസമിതി

single-img
29 May 2015

dsc_7976വൈന്‍ ഉത്പാദനം കൂട്ടണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് പിന്നാലെ ക്ഷേത്രാരാധനയ്ക്ക് ചാരായം വാറ്റാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് ക്ഷേത്ര ഭരണസമിതി കോഴിക്കോട് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കി.

കോഴിക്കോട് ജില്ലയിലുള്ള ഒരു ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹികളാണ് അപേക്ഷ നല്‍കിയത്. പ്രസ്തുത കുടുംബക്ഷേത്രത്തിലെ പരദേവതകളെയും മുത്തപ്പനെയും പ്രതിപ്പെടുത്താന്‍ ചാരായവും കള്ളും അനിവാര്യമാണെന്നും എന്നാല്‍ ചാരയ നിരോധനത്തോടെ ഇത് കഴിയുന്നില്ലെന്നും അപേക്ഷയില്‍ ചുണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് 10 ലിറ്റര്‍ ചാരായവും 15 ലിറ്റര്‍ കള്ളും ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷയില്‍ പറയുന്നത്.