പുതിയ കോഴക്കഥയില്‍ ആരെല്ലാം, ആറന്മുളയുടെ പേരില്‍ പണം വാങ്ങിയ നേതാക്കളുടെ പേര് കെ.ജി.എസ് പുറത്തുവിടുന്നു

single-img
29 May 2015

AranmulaAirport_zps9c8a0036ബാര്‍ കോഴയിലെ പുലിവാലുകള്‍ തുടരുന്നതിനിടെ ഒരു പക്ഷേ പുതിയയൊരു കേഴകഥയ്ക്ക് കൂടി കേരള ജനത കതോര്‍ക്കേണ്ടിവരും. ആറന്മുള വിമാനത്താവള പദ്ധതിയുടെ പേരില്‍ തങ്ങളില്‍ നിന്നും പണം കൈപ്പറ്റിയവരുടെ പട്ടിക കെ.ജി.എസ് പുറത്തുവിടാന്‍ ഒരുങ്ങുന്നതായാണ് സൂചന. തുടക്കത്തില്‍ പദ്ധതിക്കായി ഉറച്ചു നില്‍ക്കുകയും ഇടയ്ക്കു വച്ച് നിലപാട് മാറ്റി മറുകണ്ടം ചാടിയവരുടെ പേരുവിവരങ്ങളാണ് പട്ടികയിലുള്ളത്.

ആറന്മുള പദ്ധതിക്കുള്ള അനുമതികള്‍ കേന്ദ്ര വ്യോമ , പ്രതിരോധ, പരിസ്ഥിതി മന്ത്രാലയങ്ങള്‍ റദ്ദാക്കിയിരുന്നു. പദ്ധതിക്ക് അനുമതി നല്‍കണമെന്ന് കെ. ജി. എസ് എം. ഡി ജിജി ജോര്‍ജ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പദ്ധതി ഏതാണ്ട് നടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കോടികള്‍ കെ.ജി.എസ് ഗ്രൂപ്പ് നഷ്ടപ്പെടുന്നത്. പദ്ധതി ഉപേക്ഷിക്കേണ്ടി വന്നാല്‍ തങ്ങള്‍ക്കൊപ്പം നിന്നവരെ നന്ദിയോടെ ഓര്‍ക്കുന്നതിനൊപ്പം പണം വാങ്ങിയ ശേഷം നിലപാട് മാറ്റി സമര സമിതിക്കൊപ്പം പോയ നേതാക്കളുടെ പേരുകള്‍ പുറത്തുവിടുമെന്നാണ് അവര്‍ പറയുന്നത്. പദ്ധതിക്ക് ഇതുവരെ ചെലവായ തുകയുടെ കണക്ക് പ്രസിദ്ധീകരിക്കുന്നതിനൊപ്പമാണ് സംഭാവന വാങ്ങിയവരുടെ പേരുള്‍പ്പെടുത്തുന്നത്.

ആറന്മുള പദ്ധതിക്ക് തുടക്കത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച ചില നേതാക്കള്‍ സമരം ശക്തിപ്പെട്ട സമയത്ത് നിലപാട് മാറ്റി മറുകണ്ടം ചാടിയിരുന്നു. പാര്‍ട്ടി ഫണ്ട് എന്ന പേരിലാണ് ഇവര്‍ കെ. ജി.എസില്‍ നിന്ന് ആദ്യം പണം പറ്റിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.