കരയിലും കടലിലും ഓടുന്ന വാഹനവുമായി കൊച്ചി കപ്പല്‍ശാല

single-img
29 May 2015

TH02_BU_COCHIN_SHI_1162956fകേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ കൊച്ചി കപ്പല്‍ശാലയില്‍ നിന്നും കരയിലും കടലിലും സഞ്ചരിക്കാന്‍ കഴിയുന്ന വാഹനം പുറത്തിറങ്ങുന്നു. രാജ്യത്തിന്റെ അഭിമാനമായ ഈ പദ്ധതി പൂര്‍ണ വിജയത്തിലെത്തുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഇത്തരമൊരു വാഹനം നിര്‍മിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു ഗഡ്കരി അടുത്തിടെ കൊച്ചി കപ്പല്‍ ശാല സന്ദര്‍ശിച്ചപ്പോഴാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. ഈ വാഹനത്തിന്റെ നിര്‍മാണം കൊച്ചിയില്‍ സാധ്യമാകുമെന്നു കപ്പല്‍ശാലയിലെ എന്‍ജിനിയര്‍മാരും ഉറപ്പു നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കൊച്ചി കപ്പല്‍ശാല അധികൃതര്‍ക്കു അവിടെ വെച്ചുതന്നെ നിര്‍ദേശം നല്‍കിയിരുന്നതായും ഈ പദ്ധതി രാജ്യത്തിന്റെ അഭിമാനമായി മാറുമെന്നും ഗഡ്കരി പറഞ്ഞു.