ഭൂഗുരുത്വാകര്‍ഷണം ഉപയോഗിച്ച് പ്രകാശിപ്പിക്കുന്ന ലൈറ്റുമായി യുകെയില്‍ നിന്നുള്ള ഒരു കൂട്ടം എന്‍ജിനിയര്‍മാർ

single-img
29 May 2015

electricityഭൂഗുരുത്വാകര്‍ഷണം ഉപയോഗിച്ച് പ്രകാശിപ്പിക്കുന്ന ലൈറ്റുമായി യുകെയില്‍ നിന്നുള്ള ഒരു കൂട്ടം എന്‍ജിനിയര്‍മാർ. ഒരു കയറില്‍ കെട്ടിത്തൂക്കിയിരിക്കുന്ന 12 കിലോ ഭാരമുള്ള വസ്തു( അതെന്തുമാകാം, മണലോ കല്ലോ അങ്ങനെയെന്തും). കപ്പിയില്‍ തൂക്കി മുകളിലേയ്ക്കുയര്‍ത്തുക, ഈ വസ്തു താഴുന്നതിനനുസരിച്ച് ഉണ്ടാകുന്ന പ്രവര്‍ത്തന ഊര്‍ജം എല്‍ഇഡി ബള്‍ബിനെ പ്രകാശിപ്പിക്കുന്നു.

ഈ ഭാരം നിലം തൊടാന്‍ കയറിന്റെ നീളമനുസരിച്ച് 20, 30 മിനിട്ടെടുക്കും. കൂടുതല്‍ സമയം ബള്‍ബിനെ പ്രകാശിപ്പിക്കാന്‍ വീണ്ടും ഉയര്‍ത്തിക്കൊടുക്കുകയും വേണം.

പത്ത് ഡോളര്‍ മാത്രമാണ് ഒരു ലൈറ്റിനുള്ള ചെലവ്. കാലദൈര്‍ഘ്യം കണക്കാക്കിയാല്‍ മണ്ണെണ്ണ വിളക്കിനേക്കാളും വൈദ്യുതി വിളക്കുകളെക്കാളും അനേക ഇരട്ടി മടങ്ങ് ലാഭകരമാണ് ഇത്. ഉദ്യമം വിജയകരമായതോടെ സംഘം ഗുരുത്വാകര്‍ഷണ വിളക്ക് കൂടുതല്‍ പരിഷ്‌കരിച്ചു പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ്.

ഇതിനായി സമൂഹ നിക്ഷേപം സംഭരിക്കുന്നതിനുള്ള ശ്രമത്തിലാണ്. വൈദ്യുതി, ബാറ്ററി, സൂര്യപ്രകാശം ഇവയൊന്നുമില്ലാതെ പ്രവർത്തിക്കുന്ന വിളക്ക് വൈദ്യുതിയെത്താത്ത ആനേക ലക്ഷം വീടുകള്‍ക്ക് പ്രതീക്ഷ പകരുകയാണ്.