സൈന നെഹ്‌വാൾ ആസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടറിൽ കടന്നു

single-img
29 May 2015

sainaസിഡ്നി :  സൈന നെഹ്‌വാൾ ആസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടറിൽ കടന്നു.  ലോക ഒന്നാംനമ്പർ താരമായ സൈന ചൈനയുടെ സണ്ണിനെ കീഴടക്കിയാണ് ക്വാർട്ടറിൽ കടന്നത്. ഒരു മണിക്കൂർ 18 മിനിട്ട് നീണ്ടു നിന്ന മത്‌സരത്തിൽ 21 – 19, 19 – 21, 21 – 14 നായിരുന്നു സൈനയുടെ ജയം.

അതേസമയം മറ്റിന്ത്യൻ താരങ്ങളെല്ലാം ടൂർണമെന്റിൽനിന്ന് പുറത്തായി. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് ചൈനയുടെ ടിയാൻ ഹുവേയിയോട് 21 – 18, 17 – 21, 13 – 21 ന് തോറ്റ് പുറത്തായി. വനിതാ ഡബിൾസിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്നു അശ്വനി പൊന്നപ്പ – ജ്വാല ഗുട്ട സഖ്യവും തോറ്റു.