മോദി സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന് പരാതി; മദ്രാസ് ഐഐടിയിലെ സ്റ്റുഡന്റസ് ഫോറത്തെ നിരോധിച്ചു

single-img
29 May 2015

narendra modi security - AP_0_0_0_0ചെന്നൈ: മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ സ്റ്റുഡന്റസ് ഫോറത്തിനു നിരോധനം. മോദി വിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്രം അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റസ് ഫോറം നിരോധിച്ചത്.

ഫോറത്തിന്റെ നടപടികള്‍ക്കെതിരെ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് പാരതി ലഭിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് ഫോറത്തിന്റെ പ്രവര്‍ത്തനമെന്നായിരുന്നു സന്ദേശം.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെയും ആദിവാസി വിദ്യാര്‍ഥികളെയും നരേന്ദ്ര മോദിക്കെതിരെ അണിനിരത്തുന്നതിനാണ് ഫോറം ശ്രമിക്കുന്നതെന്നായിരുന്നും. ഗോവധ നിരോധനത്തെയും ഹിന്ദി ഭാഷയുടെ പ്രചാരണത്തെയും  എതിര്‍ക്കുന്നതിനാണ് ശ്രമമെന്നായിരുന്നു വിമര്‍ശം. അതേസമയം, വിദ്യാര്‍ഥികളെ അവരുടെ ഭാഗം വിശദീകരിക്കുന്നതിന് ഐഐടി അധികൃതര്‍ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്.