റിയോ ഒളിമ്പിക്‌സിനായുള്ള ഒടിപി പദ്ധതിയിലേക്ക് മൂന്ന് മലയാളി താരങ്ങളെ കൂടി ഉൾപെടുത്തി

single-img
29 May 2015

tintuന്യൂഡല്‍ഹി: 2016-ലെ റിയോ ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള കായിക മന്ത്രാലയത്തിന്റെ ഒടിപി പദ്ധതിയിലേക്ക് മൂന്ന് മലയാളി താരങ്ങളെ കൂടി ഉൾപെടുത്തി. 4400 റിലേ ടീമിലേക്ക് ടിന്റു ലൂക്ക, അനില്‍ഡ തോമസ്, സിനി ജോസ് എന്നിവരെയാണ് ടാള്‍ഗെറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിലേ ടീമില്‍ ആകെ ഒമ്പത് പേരാണുള്ളത്.

ഇവര്‍ക്ക് പരിശീലനത്തിനായി സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. ഒടിപി പദ്ധതിയിലേക്ക് 39 താരങ്ങളുടെ പട്ടികയാണ് കായിക മന്ത്രാലയം പുറത്തുവിട്ടത്.  കെ ടി ഇര്‍ഫാനും (നടത്തം) എച്ച് എസ് പ്രണോയുമാണ് (ബാഡ്മിന്റണ്‍) ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മലയാളി താരങ്ങള്‍.