ആന്ഡ്രോയിഡിന്റെ പുതിയ പതിപ്പായ ‘ആൻഡ്രോയിഡ് എം’ ന്റെ ഡവലപ്പർ പ്രിവ്യൂ പുറത്തിറക്കി

single-img
29 May 2015

saveഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്ഡ്രോയിഡിന്റെ പുതിയ വേർഷനായ ‘ആൻഡ്രോയിഡ് എം’ ന്റെ ഡവലപ്പർ പ്രിവ്യൂ പുറത്തിറക്കി. ഡവലപ്പർ വാർഷിക കോൺഫെറൻസിലായിരുന്നു പ്രഖ്യാപനം. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിശദവിവരം ഒക്ടോബറിൽ നടക്കുന്ന നെക്സസ് ഡിവൈസ് ലോഞ്ചിൽ നടക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ആന്ഡ്രോയിഡിന് നേരത്തെ സംഭവിച്ചിരുന്ന പാളിച്ചകൾ പരിഹരിച്ചായിരിക്കും പുറത്തിറക്കുക.

ആപ്പ് പെർമിഷൻ, നൗ ഓൺ ടാപ്പ്, വെബ് എക്സ്പീരിയെൻസ്, ആപ്പ് ലിങ്ക്സ്, മൊബൈൽ പെയ്മെന്റ്, ഫിൻഗർ സപ്പോർട്ട്, പവർ മാനേജ്മെന്റ്, ആപ്പ് മാനേജ് മെന്റ് എന്നിവയാണ് ഗൂഗിൾ പുതുതായി ചേർക്കാൻ ഉദ്ദേശിക്കുന്ന ഫീച്ചേർഴ്സ്.