സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

single-img
29 May 2015

school-keralaതിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. സംസ്ഥാന തല പ്രവേശനോദ്ഘാടനം വയനാട് ജില്ലയിലെ കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിൽ നടക്കും . വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രവേശനോദ്ഘാടനം നിര്‍വഹിക്കും. സര്‍വശിക്ഷാ അഭിയാന്റെയും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഉദ്ഘാടനത്തിന് മുന്നോടിയായി വര്‍ണ്ണ ശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും സബ്ജില്ലകളിലും സ്‌കൂളുകളിലും ഘോഷയാത്രയും ഉദ്ഘാടന പരിപാടിയും ഉണ്ടാകും.