പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താലി പൊട്ടിച്ചെറിഞ്ഞ ശേഷം വിവാഹ പന്തലില്‍ നിന്നും ഇറങ്ങിയോടി

single-img
29 May 2015

marriageതൊടുപുഴ:  വിവാഹ പന്തലില്‍ വെച്ച് കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇറങ്ങിയോടി. തമിഴ്‌നാട്ടിലെ വിവാഹ പന്തലില്‍ നിന്ന് ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് രക്ഷപെട്ട് ഓടിയ പെണ്‍കുട്ടി മുട്ടുകാട് സ്വദേശിനിയാണ്.  തേനി ജില്ലയിലെ വീരപാണ്ടി സ്വദേശിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ യുവാവുമായിട്ടായിരുന്നു വിവാഹം. നേരത്തെ നിശ്ചയിച്ച വിവാഹമാണ് ഇത്. വിവാഹത്തിനായി പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ചേര്‍ന്ന് തനി വീരപാണ്ടിയില്‍ എത്തിയിരുന്നു. എന്നാല്‍ വിവാഹ ചടങ്ങുകള്‍ക്കിടെ താലി മാല വലിച്ചെറിഞ്ഞ് പെണ്‍കുട്ടി ഇറങ്ങി ഓടുകയായിരുന്നു. തമിഴ്‌നാട് ബസില്‍ മൂന്നാറിലെത്തിയ പെണ്‍കുട്ടി ആദ്യം ഒരു കടയില്‍ അഭയം തേടി. കട ഉടമയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി ഇപ്പോള്‍.