ലോകത്തിലെ ആദ്യത്തെ അരുംകൊലക്ക് ഇരയായ ആളുടെ തലയോട്ടി കണ്ടെത്തി

single-img
29 May 2015

skull

image credits: washington post

ലണ്ടന്‍: ലോകത്തിലെ ആദ്യത്തെ അരുംകൊലക്ക് ഇരയായ ആളുടെ തലയോട്ടി കണ്ടെത്തി. 4,30,000 വര്‍ഷം മുമ്പാണ് ഈ അറുകൊല നടന്നതെന്നു സംശയിക്കുന്നു. സ്പെയിനിന്‍െറ ഉത്തരമേഖലയിലെ അറ്റപ്യൂറിക മലനിരകളിലുള്ള ‘അസ്ഥികളുടെ കുഴി’യില്‍ നിന്നാണ് തലക്ക് ഗുരുതര മര്‍ദനമേറ്റു മരിച്ചെന്നു കരുതുന്നയാളുടെ തലയോട്ടി ലഭിച്ചത്. ഇവിടെ 27 തലയോട്ടികള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടെന്ന് കരുതുന്നയാളുടെ ലിംഗം, പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവയെക്കുറിച്ചൊനും സൂചനകളില്ല. പക്ഷേ, ഇയാള്‍ കൊല്ലപ്പെട്ടതുതന്നെയെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പിച്ച് പറയുന്നു. കുഴിയില്‍നിന്ന് ലഭിച്ച 52 ഭാഗങ്ങള്‍ ഒറ്റത്തലയോട്ടിയായി ചേര്‍ത്ത ശേഷമായിരുന്നു ഗവേഷണം.