ഇന്ത്യയുടെ സൈനാ നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നിന്ന് പുറത്ത്

single-img
29 May 2015

sainaഇന്ത്യയുടെ സൈനാ നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരിസില്‍നിന്ന് പുറത്തായി. സിഡ്‌നി ഒളിംപിക് പാര്‍ക്കില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ചൈനയുടെ ഷിക്‌സിയാന്‍ വാങിനോട് പരാജയപ്പെട്ടാണ് സൈന പുറത്തായത്.

ഇതിന് മുന്‍പ് ഷിക്‌സിയാന്‍ വാങും സൈനയും ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും വിജയം സൈനയ്‌ക്കൊപ്പമായിരുന്നു.  നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈന അടിയറവ് പറഞ്ഞത്. സ്‌കോര്‍ 15 – 21, 13 -21.

ശ്രീകാന്ത്, ജ്വാലാ ഗുട്ട, അശ്വിനി പൊന്നപ്പ എന്നിവര്‍ പുറത്തായശേഷം സൈന മാത്രമായിരുന്നു അവശേഷിച്ചിരുന്ന ഇന്ത്യന്‍ താരം.