പീരുമേട് ബലാത്സംഗം; മുഖ്യപ്രതി പിടിയിൽ

single-img
29 May 2015

rape_victim_400തൊടുപുഴ:തൊടുപുഴ: പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ത്തള്ളിയ കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റുചെയ്തു. യുവതിയുടെ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മുല്ലയാണ് പിടിയിലായത്.

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ത്തള്ളുകയായിരുന്നു. പീരുമേട്ടില്‍ വ്യാഴാഴ്ച രാത്രി അവശനിലയില്‍ കണ്ടെത്തിയ യുവതിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കാമുകനും സുഹൃത്തുക്കളുമാണ് ഇവരെ ബലാത്സംഗം ചെയ്ത്.

മൂന്നുമാസം മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. സുഹൃത്തായ മുല്ല എന്ന ഓട്ടോ ഡ്രൈവര്‍ യുവതിയെ ബുധനാഴ്ച കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം യുവതിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.