അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന കാര്യം പാർട്ടി തീരുമാനിക്കും- സുരേഷ് ഗോപി

single-img
29 May 2015

Suresh-Gopiതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി താന്‍ പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും അതൊക്കെ പരിചയ സന്നന്നരായ പാര്‍ട്ടി നേതാക്കളാണു തീരുമാനിക്കുകയെന്നും നടന്‍ സുരേഷ് ഗോപി.

താന്‍ ജനിക്കും മുന്‍പുള്ള പാര്‍ട്ടിയാണ്. അതിനാല്‍ അവര്‍ക്ക് കാര്യങ്ങളൊക്കെ അറിയാം. എന്‍എഫ്ഡിസി ചെയര്‍മാന്‍ എന്ന നിലയില്‍ ചില പ്രോട്ടോക്കോളുകളൊക്കെ നോക്കിയേ പ്രവര്‍ത്തിക്കാനാകൂ.

അരുവിക്കരയില്‍ എന്തു വേണമെന്നു ജനം തീരുമാനിക്കും. ദേശീയ തലത്തില്‍ സിനിമയ്ക്ക് ഒരു നയമുണ്ടാക്കാനായിരിക്കും തന്റെ ആദ്യ ശ്രമെന്നും സുരേഷ്‌ഗോപി പറഞ്ഞു.