ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ ആണവ വികിരണച്ചോര്‍ച്ച; രണ്ട് ജീവനക്കാരെ ആശുപത്രിയില്‍

single-img
29 May 2015

igi-airport-delhiന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ ആണവ വികിരണച്ചോര്‍ച്ച. ടർക്കിഷ് എയർലൈസിൽ കൊണ്ടുവന്ന സോഡിയം അയോഡൈഡ് അടങ്ങിയ മരുന്നുപെട്ടികളില്‍ നിന്നാണ് ചോര്‍ച്ച.

മരുന്ന് അടങ്ങിയ പെട്ടികള്‍ക്കുണ്ടായ തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് കരുതുന്നു. ഡല്‍ഹി ഫോര്‍ട്ടിസ് ആസ്പത്രിയിലേക്ക് കൊണ്ടുവന്നതായിരുന്നു മരുന്ന്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.  കാര്‍ഗോ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചോര്‍ച്ച പരിഹരിച്ചതായും ആശങ്കപ്പെടാനില്ലെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ആണവോര്‍ജ ഏജന്‍സിയും ഡല്‍ഹി ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ ചരക്ക് വിഭാഗം അടച്ചതായും മരുന്ന് പാക്ക് ചെയ്തതിലെ തകരാറായിരിക്കും ചോര്‍ച്ചയ്ക്ക് കാരണമെന്നും ഡല്‍ഹി ദുരന്ത നിവാരണ സേനാ മേധാവി അറിയിച്ചു.