സപ്ലൈകോ അവശ്യവസ്തുക്കളുടെ വില ഉയര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു; ഒരു രൂപ മുതല്‍ ഇരുപത്തിയാറു രൂപ വരെയാണ് സപ്ലൈകോ ആവശ്യപ്പെടുന്ന വിലവര്‍ധന

single-img
29 May 2015

Supplycoസപ്ലൈകോ അവശ്യവസ്തുക്കളുടെ വില ഉയര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന നഷ്ടം നികത്താനെന്ന ന്യായം പറഞ്ഞാണ് വില ഉയര്‍ത്താന്‍ ശ്രമം നടക്കുന്നത്. ഒരു രൂപ മുതല്‍ ഇരുപത്തിയാറു രൂപ വരെയാണ് സപ്ലൈകോ ആവശ്യപ്പെടുന്ന വിലവര്‍ധന. പച്ചരിയും പഞ്ചസാരയുമൊഴികെയുളള അവശ്യ വസ്തുക്കള്‍ക്കെല്ലാം ജൂണ്‍ ഒന്നു മുതല്‍ വില കൂട്ടാനാണ് നീക്കം.

പോയ വര്‍ഷം സബ്സിഡി സാധനങ്ങള്‍ വിറ്റ വകയില്‍ 240 കോടിയുടെ നഷ്ടമുണ്ടായെന്നും വില കൂട്ടിയാല്‍ വരുന്ന വര്‍ഷം ഈ നഷ്ടം 180 മുതല്‍ 200 കോടി വരെയായി കുറയ്ക്കാമെന്നുമാണ് സപ്ലൈകോയുടെ വാദം. കണ്‍സ്യൂമര്‍ഫെഡിലെ പ്രതിസന്ധിക്കു പിന്നാലെ സപ്ലൈകോ കൂടി വില കൂട്ടാന്‍ ഇറങ്ങിയതോടെ ഇതിന്‍റെ പ്രതിഫലനം പൊതുവിപണിയിലും ഉണ്ടാകുമെന്നുറപ്പാണ്.
പഞ്ചസാരയും പച്ചരിയുമടക്കം എല്ലാ പലവ്യഞ്ജനങ്ങള്‍ക്കും മാസാമാസം വില കൂട്ടാന്‍ അനുമതി നല്‍കണമെന്നും സപ്ലൈകോ എംഡി ആവശ്യപ്പെടുന്നു.