അരുവിക്കര ഉപതിരഞ്ഞെടുപ്പ്:എം.വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

single-img
28 May 2015

downloadഅരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എം.വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കും.
എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് വിജയകുമാറിനെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. നാലുതവണ എംഎല്‍എയായിരുന്ന എം. വിജയകുമാര്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എ.സമ്പത്തിന് അരുവിക്കരയില്‍ 4000 ല്‍പ്പരം വോട്ട് കൂടുതല്‍ കിട്ടിയത് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നു.