രാജ്യത്ത് ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 1,500 ആയി

single-img
28 May 2015

download (2)രാജ്യത്ത് ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 1,500 ആയി. തെലുങ്കാനയിലും സൂര്യാഘാതത്താല്‍ വ്യാഴാഴ്ച മാത്രം തെലുങ്കാനയിലും ആന്ധ്രയിലും 65 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊടും ചൂടിലും ഉഷ്ണക്കാറ്റിലും തെലുങ്കാനയില്‍ 30 പേര്‍ മരിച്ചപ്പോള്‍ ആന്ധ്രയില്‍ 35 പേര്‍ മരിച്ചു . ഉഷ്ണക്കാറ്റ് രണ്ടു ദിവസം കൂടി നീണ്ടു നില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മരിച്ചവരുടെ കുടുംബത്തിന് ആന്ധ്ര സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.