കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ 17 എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

single-img
28 May 2015

airയാത്രക്കാരുടെ വിശ്വാസം പിടിച്ചു പറ്റുകയും ഓണ്‍ ടൈം പെര്‍ഫോമന്‍സ്(ഒടിപി) മെച്ചപ്പെടുത്തുകയും ചെയ്യുക എന്നീ ഉദ്ദേശ്യങ്ങളോടെ എയര്‍ ഇന്ത്യ നടപടികള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി ഫ്‌ളൈറ്റ് സര്‍വീസ് വൈകിപ്പിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ 17 എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു.

യാത്രക്കാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് എയര്‍ഹോസ്റ്റസുമാര്‍ കൃത്യസമയത്താണോ ജോലിക്ക് കയറുന്നതെന്ന് എയര്‍ ഇന്ത്യ കര്‍ശനമായി നിരീക്ഷിച്ചുവരുകയായിരുന്നു. മൂന്ന് തവണയിലധികം തവണ കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതെ വിമാന സര്‍വീസ് വൈകിപ്പിച്ചവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് എയര്‍ ഇന്ത്യ ദ്യോഗസ്ഥന്‍ പറഞ്ഞു.

മാന്യമായി പെരുമാറാതെ അച്ചടക്കം ലംഘനം കാട്ടിയ 257 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ അടുത്തിടെ പുറത്താക്കിയിരുന്നു. ഇന്ത്യന്‍ വിമാന ഓപ്പറേറ്റര്‍മാരില്‍ ഒടിപിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് എയര്‍ ഇന്ത്യ. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും കൃത്യസമയത്ത് ജോലിക്ക് എത്താതതും മോശം പെരുമാറ്റം മൂലവും എയര്‍ ഇന്ത്യയുടെ ഒടിപി കുറയാന്‍ കാരണമായതാണ് വിലയിരുത്തിയിട്ടുള്ളത്. ഒ.ടി.പി ഒന്നാം സ്ഥാനത്ത് ഗോ എയര്‍ ആണുള്ളത്. ജെറ്റ്് ആണ് തൊട്ടുപിന്നില്‍. ഇന്‍ഡിഗോയും സ്‌പൈസ്‌ജെറ്റുമാണ് എയര്‍ ഇന്ത്യയ്ക്ക് പിന്നില്‍ നാല് അഞ്ച് സ്ഥാനങ്ങളിലുള്ളത്.