നേപ്പാള്‍ ദുരിതാശ്വസപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്കു യുഎന്നിന്റെ അഭിനന്ദനം

single-img
28 May 2015

150427102457-15-nepal-quake-0426-super-169നേപ്പാളിനെ തകര്‍ത്തു തരിപ്പണമക്കിയ ഭൂകമ്പത്തെ തുടര്‍ന്ന് അതിനിരയായവര്‍രെ സഹായിക്കാന്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനം മാതൃകാപരമാണെന്നു യുഎന്‍ പ്രശംസ. ഭൂകമ്പമുണ്ടായി നിമിഷങ്ങള്‍ക്കകം ഇന്ത്യന്‍ സൈന്യം സഹായവുമായി രംഗത്തെത്തിയിരുന്നു. ആവശ്യപ്പെടാതെ സഹായമെത്തിക്കുന്ന നല്ല അയല്‍ക്കാരായ ഇന്ത്യയുടെ നടപടി ലോകത്തിനു മാതൃകയാണെന്നു യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടര്‍ മാഗ്ഡി മാര്‍ട്ടിനസ് സോളിമന്‍ പറഞ്ഞു.

നേപ്പാളില്‍ കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്‍ 9,000ത്തിലധികം ആളുകളാണു മരണമടഞ്ഞത്. ഭൂകമ്പമുണ്ടായി മൂന്നു മണിക്കൂറിനകം ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം മരുന്നുകളും ഭക്ഷ്യവസ്തുക്കളുമായി നേപ്പാളിലെത്തിയിരുന്നു.