ലോക വിശപ്പ് ദിനത്തിന്റെയന്ന് ആഹാരേത്താടൊപ്പം തെരുവിന്റെ മക്കള്‍ക്ക് ഒരു ജീവിതവുമൊരുക്കി നല്‍കി അശ്വതി

single-img
28 May 2015

Aswathyതലസ്ഥാനത്തെ തെരുവുകളില്‍ വിശക്കുന്നവരുടെ ദൈവമായ ഒരു പെണ്‍കുട്ടിയുണ്ട്. അശ്വതി നായര്‍. ജ്വാല ഫൗണ്ടേഷന്‍ എന്ന സേവന സംഘടനയുടെ ജീവാത്മാവ്. ഒരു ചുവന്ന സ്‌കൂട്ടറില്‍ ഒരു വലിയ ബിഗ്‌ഷോപ്പര്‍ നിറയെ ആഹാര പൊതികളുമായി എത്തുി അശ്വതി തെരുവിന്റെ മക്കള്‍ക്ക് അന്നമൂട്ടിത്തുടങ്ങിയിട്ട് രണ്ടരവര്‍ഷമായി. പേട്ട ചില്‍ഡ്രന്‍സ് പാര്‍ക്ക്, വഞ്ചിയൂര്‍, കൈതമുക്ക്, വെബടട്ുകാട്, ബീമാപ്പള്ളി എന്നിവിടങ്ങളിലെല്ലാം അശരണരും അനാഥരുമായ തെരുവിന്റെ മക്കള്‍ കാത്തിരിക്കുന്നത് അശ്വതി നല്‍കുന്ന ആ അന്നത്തിന് വണ്ടിയാണ്.

ലോക വിശപ്പ് ദിനമായ ബുധനാഴ് അശ്വതി പതിവുപോലെയെത്തിയത് ആഹാരമടങ്ങുന്ന പൊതിച്ചോറു മാത്രമായിട്ടായിരുന്നില്ല. 30 പേര്‍ക്ക് നല്‍കാനുള്ള ജീവിതവും അക്കുട്ടത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് തെരുവില്‍ ലോട്ടറി വില്‍പ്പന നടത്തി ആരെയും ആശ്രയിക്കാതെ കഴിയാനുള്ള ഒരു പദ്ധതിയായിരുന്നു കഴിഞ്ഞ ദിവസം അശ്വതി ഇവര്‍ക്ക് സമ്മാനിച്ചത്. ‘ഭാഗ്യത്തെരുവ് ‘ എന്നു പേരിട്ടിരിക്കുന്ന ലോട്ടറി കച്ചവടത്തിന് ലോട്ടറിയും ബോര്‍ഡും സൗജന്യമായി നല്‍കിയാണ് അശ്വതി അത് പ്രാവര്‍ത്തികമാക്കിയത്.

മുട്ടത്തറയിലെ ചേരിക്കടുത്ത് അച്ഛന്‍ ഉപേക്ഷിച്ചു പോയ മൂന്നു മക്കളെ വിജയകുമാരി എന്ന് അമ്മ വളര്‍ത്തിയത് മറ്റ് വീടുകളില്‍ പണിയെടുത്താണ്. അമ്മ കൊണ്ടുവരുന്ന ചോറും കാത്തിരുന്ന് പട്ടിണികൊണ്ട് വലഞ്ഞ ബാല്യം പിന്നിട്ട ആ ഓര്‍മ്മകളില്‍ നിന്നാണ് ഇന്നത്തെ തെരുവില്‍ പിറന്നവരുടെ അത്താണിയായ അശ്വതിയുടെ ജനനം

മെഡിക്കല്‍ റെപ്പ് ജോലിയും എല്‍.എല്‍.ബി പഠനവും ഒരുമിച്ച് കൊണ്ടു പോയ കാലത്ത് തുടങ്ങിയതാണ് അശ്വതിയുടെ ഈ ദൗത്യം. വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ഉച്ചഭക്ഷണം പൊതിഞ്ഞ് തെരുവിലേക്കിറങ്ങി ആദ്യം കണ്ട 20 പേര്‍ക്ക് നല്‍കിയപ്പോള്‍ കിട്ടിയ മനഃനിര്‍വൃതി മറ്റൊരിടത്തുനിന്നും കിട്ടിയിട്ടില്ലെന്ന് അശ്വതി പറയുന്നു. പിന്നെപ്പിന്നെ ചോറു പൊതികളുടെ എണ്ണം കൂടുകയായിരുന്നു. ഇപ്പോഴത് നൂറിലെത്തി നില്‍ക്കുന്നു.

തെരുവിലലയുന്നവര്‍ക്ക് സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനായി ഇതിനിടെ ജ്വാല ഫൗണ്ടേഷന്‍ എന്ന സേവന സംഘടനയും അശ്വതി രൂപീകരിച്ചിട്ടുണ്ട്. ആരോരുമില്ലാത്ത്‌വരുടെ അടുത്തുകൂടി അവരുടെ സങ്കടം അശ്വതി കേള്‍ക്കുകയും അവര്‍ക്കായി സഹായങ്ങള്‍ ചെയ്യുകയും ശചയ്യുന്നു. അവരില്‍ സ്ത്രീകളുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാനും അശ്വതി ഇന്ന് മടിക്കാറില്ല.