ആര്‍.എസ്.എസിനെ ഭീകര സംഘടനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് കോടതിയില്‍ ഹര്‍ജി

single-img
28 May 2015

RSSവാഷിങ്ടണ്‍: ആര്‍.എസ്.എസിനെ ഭീകര സംഘടനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഘര്‍വാപസി ഇരകൾ യു.എസ് കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. സിഖ് മതക്കാരുടെ സംഘടനായ സിഖ് ഫോര്‍ ജസ്റ്റിസിനൊപ്പമാണ് ഇവരും ഹര്‍ജി നല്‍കിയത്. മിഷേല്‍ മാസിഹ്, ഹാശിം അലി, കുല്‍വീന്ദര്‍ സിങ് എന്നിവരാണ് സിഖ് സംഘടനയോടൊപ്പം ചേര്‍ന്ന് കോടതിയെ സമീപിച്ചിരിക്കുന്നത്. 2014ല്‍ ഇന്ത്യയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം

തങ്ങളുടെ കുടുംബത്തിലുള്ളവരെ നിര്‍ബന്ധപൂര്‍വ്വം ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. 4,000ത്തിലധികം ക്രിസ്ത്യാനികളെയും 1000മുസ്‌ലിംകളെയും ഉത്തര്‍പ്രദേശില്‍ ഘര്‍വാപസിയിലൂടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തി.

മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വരികളും ഇവര്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. 2015ലാണ് ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം എന്ന കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. സമാന ആവശ്യം ഉന്നയിച്ച് നേരത്തെയും ആര്‍.എസ്.എസിനെതിരെ അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.