ഇരുനൂറോളം യാത്രക്കാരുമായി പോയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം എന്‍ജിനുകള്‍ ഓഫായതിനെ തുടർന്ന് 39,000 അടി ഉയരത്തില്‍ നിന്നും 26,000 അടി താഴേക്ക് വീണു

single-img
28 May 2015

Singapore Airlinesസിംഗപ്പൂര്‍: ഇരുനൂറോളം യാത്രക്കാരുമായി പോയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം എന്‍ജിനുകള്‍ ഓഫായതിനെ തുടർന്ന് 39,000 അടി ഉയരത്തില്‍ നിന്നും 26,000 അടി താഴേക്ക് വീണു.  ഭാഗ്യം കൊണ്ട് അപകടമൊന്നുമൊന്നും സംഭവിച്ചില്ല. ഒറ്റയടിക്ക് 13,000 അടി ഉയരത്തിലേക്കാണു വിമാനം താഴ്ന്നത്.

സിംഗപ്പൂരില്‍ നിന്നു ഷാങ്ഹായിയിലേക്കു പോയ എസ്‌ക്യൂ 836 വിമാനത്തിനാണ് യന്ത്രത്തകരരാറുണ്ടായത്. എന്നാൽ പിന്നീട് വിമാനം ഷാങ്ഹായിയില്‍ സുരക്ഷിതമായി ഇറങ്ങി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ എന്‍ജിനുകള്‍ക്ക് യാതൊരു തകരാറും കണ്ടെത്താനുമായില്ല.

കഴിഞ്ഞ ശനിയാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് സിംഗപ്പൂര്‍ വ്യോമയാന അധികൃതര്‍. വിമാന എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന റോള്‍സ് റോയ്‌സ്, എയര്‍ബസ് എന്നിവയുമായി ബന്ധപ്പെട്ട് അധികൃതര്‍ പരിധോധന നടത്തുന്നുണ്ട്.