അമേരിക്ക ആന്ത്രാക്‌സ് വൈറസിന്റെ അപകടകാരിയായ സാമ്പിളുകള്‍ അബദ്ധത്തിൽ തങ്ങളുടെ തന്നെ 9 സ്‌റ്റേറ്റുകളിലേയ്ക്ക് അയച്ചു

single-img
28 May 2015

The White House is pictured after sunrise in Washingtonവാഷിംഗ്ടണ്‍: ആന്ത്രാക്‌സ് വൈറസിന്റെ ലൈവ് സാമ്പിളുകള്‍ പെന്റഗണ്‍, യുഎസിന്റെ തന്നെ 9 സ്‌റ്റേറ്റുകളിലേയ്ക്കും വടക്കന്‍ കൊറിയയിലെ സൈനീക താവളത്തിലേയ്ക്കും അയച്ചു. കപ്പല്‍ മാര്‍ഗമാണ് ആന്ത്രാക്‌സുകള്‍ അയച്ചത്. യുഎസ് പ്രതിരോധമന്ത്രാലയത്തില്‍ സംഭവിച്ച വന്‍ സുരക്ഷ വീഴ്ചയാണിത്.

സംഭത്തെ കുറിച്ച് പ്രതിരോധമന്ത്രാലയം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടായതായി അറിവില്ല. ലാബ് ജീവനക്കാര്‍ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ വൈറസ് ബാധയേറ്റതായി ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ലെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.

ഉട്ടയിലെ ദഗ്വേ ലാബില്‍ നിന്നുമാണ് ലൈവ് ബാസിലസ് ആന്ത്രാസിസ് എന്ന ആന്ത്രാക്‌സ് സാമ്പിളുകള്‍ അയച്ചത്. സാമ്പിളുകള്‍ ലഭ്യമായിട്ടുള്ള ലാബുകളില്‍ രോഗപ്രതിരോധ നടപടികള്‍ കര്‍ശനമായി സ്വീകരിക്കാന്‍ പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.