അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി പാട്ടുംപാടി ജയിക്കും- ആര്‍. ബാലകൃഷ്‌ണപിള്ള

single-img
28 May 2015

06-balakrishna-pillaiഅരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി പാട്ടുംപാടി ജയിക്കുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള. ഉപതെരഞ്ഞെടുപ്പ്‌ കഴിയും വരെ ബാര്‍ കോഴക്കേസിലെ കുറ്റപത്രം നല്‍കുന്നത്‌ സര്‍ക്കാര്‍ വൈകിപ്പിക്കും. കൂടാതെ കുറ്റപത്രം നല്‍കിയാലും മാണിയ്‌ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടപടിയെടുക്കുമെന്ന്‌ കരുതുന്നില്ലെന്നും ആര്‍. ബാലകൃഷ്‌ണപിള്ള കൂട്ടിച്ചേര്‍ത്തു.