ചിരിക്കാന്‍ വകയുണ്ട് , രാഹൂല്‍ ഗാന്ധിയെ കളിയാക്കി സോഷ്യല്‍ മീഡിയ

single-img
28 May 2015
RahulGandhiആദ്യം നരേന്ദ്ര മോഡി ഇപ്പോള്‍ രാഹൂല്‍ ഗാന്ധി. രാഹൂലിന്റെ കേരളാ സന്ദര്‍ശനത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സാധാരണക്കാരന് ചിരിക്കാന്‍ വക ഏറെയുണ്ട്. ചാവക്കാട്ടെ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്നും കപ്പയും മീനും കഴിക്കുന്ന രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളുമാണ് പരിഹാസം ഏറ്റുവാങ്ങുന്നത്. ചാവക്കാട് മത്സത്തൊഴിലാളികളുടെ സംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധിയും നേതാക്കളും എത്തിയത്.
പരിപാടിയുടെ ഉദ്ഘാടനത്തിനുശേഷം ചാവക്കാട് മത്സ്യത്തൊഴിലാളികളുടെ കോളനിയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ നേരത്തെ ഒരു വീട്ടില്‍ രാഹുലിനായി തയ്യാറാക്കിയ കപ്പയും മീനും കഴിക്കാനായി കയറുകയും ചെയ്തു. വീടിനുള്ളില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും കയറി.
ചെറിയ മുറിക്കുള്ളില്‍ നിലത്തുവിരിച്ച പായയില്‍ ഇരുന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. നിലത്തിരുന്നു പരിചയമില്ലാത്ത രാഹുലിന്റെയും കൂട്ടരുടെയും ചിത്രം വിഎം സുധീരന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തവിട്ടതിനുശേഷം ഫോട്ടോ മിക്ക ഗ്രൂപ്പുകളിലും പരിഹാസ ചിത്രമായി മാറിയിരിക്കുകയാണ്. എന്തായാലും ചിത്രം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാസം തുടരുക തന്നെയാണ്.