യുവജനതയെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ തന്ത്രങ്ങളുമായി ഐഎസ്

single-img
28 May 2015
isis-640x480ഐഎസ് ഈ ലോകത്തെ ബാധിച്ച അര്‍ബുദമാണ്. അത് തങ്ങളുടെ ക്രൂരമായ പ്രവര്‍ത്തിയിലൂടെ ഐഎസ് പല തവണ തെളിയിച്ചതുമാണ്. എന്നാല്‍ യുവജനതയെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ഐഎസ്. ഐഎസിന്റെ പുതിയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഭീകരപ്രവര്‍ത്തനത്തിന് തയ്യാറാകുന്ന യുവാക്കള്‍ക്ക് സൗജന്യ മധുവിധു യാത്രയും കുടുംബത്തിന് സഹായധനവുമാണ്  ഐഎസ് നല്‍കുന്ന പുതിയ വാഗ്ദാനങ്ങള്‍. പ്രധാനമായും ഐ.ടി. മേഖലയിലുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് ഐ.എസിന്റെ പുതിയ കരുനീക്കങ്ങള്‍. മധുവിധു ആഘോഷത്തിനു മാത്രം ആയിരക്കണക്കിന്  ഡോളര്‍ ധനസഹായമാണ്  ഐ.എസിന്റെ വാഗ്ദാനം. റാഖയിലെ യൂഫ്രട്ടീസ് നദീതീരത്തൊരുക്കിയിരിക്കുന്ന ഉല്ലാസ കേന്ദ്രത്തിലാണ് യുവാക്കള്‍ക്ക് സുഖവാസം വാഗ്ദാനം ചെയ്യുന്നത്. ഉല്ലാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന റാഖ നഗരം ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലാണ്.