സാംസങ്ങ് എസ് 6 എഡ്ജിന്‍റെ അയണ്‍മാന്‍ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തുന്നു

single-img
27 May 2015

samsung-ironman-editionസാംസങ്ങ് എസ് 6 എഡ്ജിന്‍റെ അയണ്‍മാന്‍ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തുന്നു. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ അവേഞ്ചേഴ്‌സ് ഏജ് ഓഫ് അല്‍ട്രോണിന്റെ വിജയാഘോഷ ചടങ്ങിനിടെയാണ് ഇതേകുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുന്നത്. ആദ്യം കൊറിയയിലാണ് ഇത് ലഭ്യമാകുന്നത്. അയേണ്‍മാന്‍ സീരിയസിന് വയര്‍ലസ് ചാര്‍ജറും, അയേണ്‍മാന്‍ ബോഡിയും ഒക്കെയാണ് പ്രത്യേകത.

5.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ള ഈ ഫോണ്‍ 4ജി സപ്പോര്‍ട്ട് ചെയ്യുന്നത്. 1440X2560 പിക്‌സല്‍ റിസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 16 മെഗാപിക്‌സല്‍ ബാക്ക്ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്.

സാംസങിന്റെ ഒക്ടാകോര്‍ പ്രൊസസറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി റാം ഫോണിന്‍റെ പ്രവര്‍ത്തനത്തില്‍ വേഗത കൈവരിക്കാന്‍ സഹായിക്കും. ഇരുഫോണുകളും ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.