മുംബയ് വിമാനത്താള വ്യോമമേഖലയിൽ കാണപ്പെട്ടത് സാധാരണ ബലൂണുകൾ

single-img
26 May 2015

parachutesമുംബയ് വിമാനത്താള വ്യോമമേഖലയിൽ ശനിയാഴ്ച കാണപ്പെട്ടത് സാധാരണ ബലൂണുകളാണെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിനയിലെ എയർ ഇന്ത്യ മൈതാനത്ത് നടന്ന ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് സംഘാടകരാണ് ബലൂണുകൾ പറത്തിയത്. മത്സരത്തിനു മുന്നോടിയായി സംഘാടകർ ടീമുകളുടെ പേർ എഴുതിയ ആറ് ഭീമൻ ബലൂണുകൾ പറത്തുകയായിരുന്നു. കുനാൽ ഷാ,​ നിലേഷ് ശ്രീമൻകർ എന്നിവരാണ് അറസ്റ്റിലായത്. അന്ധേരിയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.