കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

single-img
26 May 2015

download (3)കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ രാഹുലിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖര്‍ ചേര്‍ന്ന് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.റബര്‍ കര്‍ഷകരുമായും മത്സ്യത്തൊഴിലാളികളുമായും രാഹുല്‍ സംവദിക്കും.

ബുധനാഴ്ച രാവിലെ പത്തിനു ചാവക്കാട് കടപ്പുറത്താണ് മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ സംവദിക്കുന്നത്. തുടര്‍ന്നു മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിക്കും. കനത്ത സുരക്ഷയാണ് രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കോഴിക്കോട്ട് ഒരുക്കിയിരിക്കുന്നത്.