അരുവിക്കര ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന്;വോട്ടെണ്ണൽ 30ന്

single-img
26 May 2015

downloadഅരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ജൂൺ 27ന്  വോട്ടെടുപ്പ് നടക്കും . വോട്ടെണ്ണൽ ജൂൺ 30നും നടക്കും. ജൂണ്‍ മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ജൂണ്‍ 10 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

 

 

ജൂണ്‍ 11 ആണ് പത്രി പിന്‍വലിക്കേണ്ട അവസാന തീയതി. കോൺഗ്രസ് നേതാവും സ്പീക്കറുമായിരുന്ന ജി.കാർത്തികേയൻ അന്തരിച്ചതിനെ തുടർന്നാണ് അരുവിക്കര മണ്ഡലത്തിൽ ഉപതിര‌ഞ്ഞെടുപ്പ് വേണ്ടി വന്നത്. ജയലളിത മത്സരിക്കുമെന്ന കരുതപ്പെടുന്ന ചെന്നൈയിലെ ആര്‍ കെ നഗര്‍ നിയമസഭാ ഉതതെരഞ്ഞെടുപ്പും ജൂണ്‍ 27ന് നടക്കും.