വിജിലന്‍സിന്റെ കുറ്റപത്രത്തില്‍ തന്റെ പേര് വന്നാല്‍ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്ന് കെ.എം. മാണി

single-img
26 May 2015

km-mani.jpg.image_.784.410തന്റെ പേര് ബാര്‍ കോഴക്കേസ് വിഷയത്തില്‍ വിജിലന്‍സിന്റെ കുറ്റപത്രത്തില്‍ വന്നാല്‍ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്ന് മന്ത്രി കെ.എം. മാണി. ഇതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് കോണ്‍ഗ്രസിനെ അറിയിച്ചു. അമ്പിളിയുടെ മൊഴി മാത്രം പരിഗണിച്ച് കുറ്റപത്രം തയ്യാറാക്കരുതെന്നും മുഖ്യമന്ത്രി തനിക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ ലൈസന്‍സ് തീരുമാനം നീളാന്‍ കാരണം മാണിയുടെ ഇടപെടലുകളാണെന്നും മാണിയുടെ തീരുമാനത്തിനായി ചര്‍ച്ച മാറ്റിയെന്നതുമുള്‍പ്പെടെ മാണിക്കെതിരേ നിയമസഭാ രേഖകളില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മാണിയുടെ ഭീഷണി സാങ്കല്‍പ്പികം മാത്രമാണെന്നും പക്ഷേ അന്വേഷണ വിവരങ്ങള്‍ പുറത്ത് വരുന്നത് ശരിയല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. കമന്ററി പോലെ വിവരങ്ങള്‍ പുറത്ത് വരുന്നത് ഒരുകാരണവശാലും അനുവദിക്കാനാകില്ലെന്നും സുധീരന്‍ അറിയിച്ചു.