അഴിമതി കുറയ്ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ, അഴിമതിയും കുറ്റകൃത്യങ്ങളും നടത്തി ജയിലിലായവരെ കാണാന്‍ ജയില്‍ ടൂറുകള്‍ക്ക് വിടുന്നു

single-img
26 May 2015

China Jail

അഴിമതി കുറയ്ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ, അഴിമതിയും കുറ്റകൃത്യങ്ങളും നടത്തി ജയിലിലായവരെ കാണാന്‍ ജയില്‍ ടൂറുകള്‍ക്ക് വിടുന്നു. ജിയില്‍ ടൂറുകളുടെ ഭാഗമായി ചൈനയിലെ ഹുബെ പ്രവിശ്യയില്‍ 70 ലേറെ ഉദ്യോഗസ്ഥര്‍ ഒരുദിവസം മുഴുവന്‍ ജയില്‍ സന്ദര്‍ശനം നടത്തിയതായി ചൈനയിലെ പ്രമുഖ മാധ്യമമായ ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

അഴിമതിതടയാനായി രൂപവല്‍ക്കരിച്ച സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്ഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയില്‍ടൂറുകള്‍ നടത്തുന്നത്. അഴിമതി കുറ്റത്തിന് അറസ്റ്റിലായി ജയില്‍വാസമനുഭവിക്കുന്ന 15 ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കാനും ഇവര്‍ക്ക് അവസരം നല്‍കിയതായും പത്രം വെളിപ്പെടുത്തി. ചൈനയില്‍ ഉന്നത പാര്‍ട്ടിഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ അഴിമതിക്കെതിരെയുള്ള നടപടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ അറസ്റ്റിലായിരുന്നു.