പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വെയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

single-img
26 May 2015

narendra-modi5_ap

പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരുടെ ഓഫീസ് മുറികളില്‍ രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം ഇനി പ്രധാനമന്ത്രിയുടെ ചിത്രവും വെയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. സ്ഥാപനങ്ങളിലെ കോണ്‍ഫറന്‍സ് മുറികളിലും ചിത്രം വേണം. ഉപയോഗിക്കേണ്ട ചിത്രം സംബന്ധിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്.

അടിയന്തിരമായി വിജ്ഞാപനം നടപ്പാക്കി ബന്ധപ്പെട്ട അധികൃതര്‍ മന്ത്രാലയങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇല്ലാതെ തന്നെ നിലവില്‍ പല കേന്ദ്രമന്ത്രിമാരും തങ്ങളുടെ ഓഫീസ് മുറികളില്‍ മോദിയുടെ ചിത്രം വെച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്തും ചില കേന്ദ്രമന്ത്രിമാര്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ചിത്രങ്ങള്‍ വെച്ചിട്ടുണ്ടായിരുന്നു.

അതേസമയം സര്‍ക്കാരിന്റെ ഇമേജ് നിലനിര്‍ത്താനുള്ള വിലകുറഞ്ഞ അടവാണ് ഇതെന്ന് കാട്ടി സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്ത സര്‍ക്കാരിന് അത് മറച്ചുവെച്ച് ഇമേജ് വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് ഈ ചിത്രം വെയ്‌പ്പെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പറഞ്ഞു ആരോപിച്ചു.