2 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും വെളുപ്പിന് മാത്രമാണ് സൗന്ദര്യം എന്നു പറയുന്ന പരസ്യത്തില്‍ നിന്നും കങ്കണ പിന്‍മാറി

single-img
26 May 2015

344345-kangana-ranaut

2 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും വെളുപ്പിന് മാത്രമാണ് സൗന്ദര്യം എന്നു പറയുന്ന പരസ്യത്തില്‍ നിന്നും കങ്കണ പിന്‍മാറി. കറുപ്പിന്റെ സൗന്ദര്യത്തെ എടുത്ത് പരാമര്‍ശിച്ചാണ് കങ്കണ ആ പരസ്യത്തില്‍ നിന്നും പിന്‍മാറിയത്.

എന്റെ സഹോദരി രംഗോലിക്ക് ഇരുണ്ട നിറമാണുള്ളത്. എന്നാല്‍ അവള്‍ സുന്ദരിയാണ്. തൊലി വെളുപ്പെന്ന ആശയത്തെ കുറിച്ച് തനിക്കിതുവരെ മനസ്സിലായിട്ടില്ലെന്നും ചുണ്ടിക്കാട്ടിയാണ് വെളുപ്പിനു മാത്രം സൗന്ദര്യമെന്ന് പറയുന്ന ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്നാണ് കങ്കണ പിന്മാറിയത്.

കറുപ്പിനും സൗന്ദര്യമുണ്ടെന്ന് പറഞ്ഞ കങ്കണ ഒരു ഫെയര്‍നെസ് ക്രീം ബ്രാന്‍ഡിനെ അംഗീകരിച്ചുകൊണ്ട് മോശം മാതൃകയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു. തനിക്ക് സമൂഹത്തോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. ഈ പരസ്യം ഞാന്‍ ഏറ്റടെുത്താല്‍ ഞാന്‍ എന്റെ സഹോദരിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കങ്കണ പ്രതികരിച്ചു.