ആറ് എം.എല്‍.എ മാര്‍ യു.ഡി.എഫിലെത്തുമെന്ന് ജോണി നെല്ലൂര്‍

single-img
26 May 2015

johnyഅടുത്ത നിയമസഭാ സമ്മേളനം തീരുംമുമ്പ് ആറ് എല്‍ഡിഎഫ് എംഎല്‍എമാരെങ്കിലും യുഡിഎഫിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ബന്ധപ്പെട്ട എംഎല്‍എമാരുമായി ചര്‍ച്ച തുടരുകയാണെന്നും എല്‍ഡിഎഫിലെ പ്രമുഖ കക്ഷികളുമായുള്ള ചര്‍ച്ചയില്‍ താനും പങ്കെടുത്തെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ നിന്നും ഒരു പ്രമുഖ കക്ഷി യുഡിഎഫിലേക്ക് വരാന്‍ തയ്യാറെടുക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ എന്നാല്‍ മജീദിന്റെ പ്രസ്താവന തള്ളി സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തി. യുഡിഎഫുമായി തങ്ങള്‍ ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മുസ്ലീം ലീഗ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ ഗതികേടിന്റെ പരസ്യപ്രഖ്യാപനമാണ് മജീദിന്റെ ഈ പ്രസ്താവനയെന്നുമായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്.