സല്‍മാന്‍ ഖാന് വിദേശ യാത്ര നടത്താന്‍ ബോംബെ ഹൈക്കോടതിയുടെ അനുമതി

single-img
26 May 2015

Salman-Khanമുംബൈ:  സല്‍മാന്‍ ഖാന് വിദേശ യാത്ര നടത്താന്‍ ബോംബെ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് അനുമതി നല്‍കിയത്. 2002ല്‍ ഹിറ്റ് ആന്റ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന് കോടതി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ സല്‍മാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ബോംബെ ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയും സല്‍മാന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

മെയ് 29ന് നടക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുന്നതിനായി ദുബൈയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് താരം കഴിഞ്ഞയാഴ്ച്ച കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി സല്‍മാന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്. ദുബൈയില്‍ നിന്നും തിരിച്ചെത്തിയാല്‍ 12 മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാമെന്ന് സല്‍മാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ദുബൈയിലേക്ക് പോകും മുമ്പ് സെക്യൂരിറ്റിയായി രണ്ട് ലക്ഷം രൂപ കൂടി കോടതിയില്‍ കെട്ടിവെയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു

നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറായതിനാലാണ് വിദേശ യാത്ര നടത്താന്‍ സല്‍മാന് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി പറഞ്ഞു. യാത്രാ വിവരങ്ങള്‍, വിമാനം പുറപ്പെടുന്ന സമയം ദുബൈയില്‍ താമസിക്കാന്‍ പോകുന്ന സ്ഥലത്തിന്റെ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കണം.