ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവക്ക് ആദ്യ റൗണ്ടിൽ ജയം
26 May 2015
ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം മരിയ ഷറപ്പോവക്ക് ആദ്യ റൗണ്ടിൽ ജയം. എസ്റ്റോണിയയുടെ കൈക കനേപ്പായെ 6-2,6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 2012ലും 2014 ലും ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ താരമാണ് ഷറപ്പോവ.
മറ്റ് ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ ഗില്ലി സൈമണ്‍, ആലീസ് കോര്നൈറ്റ് എന്നിവരും വിജയം കരസ്ഥമാക്കി. ഗില്ലീസ് സൈമണ്‍ പൗവില്ലെയെ 3-6, 6-1, 6-2, 6-4, എന്ന സ്കോറിന് തോല്‍പ്പിച്ചു. ആലീസ് കോര്നൈറ്റ് റോബര്‍ട്ടാ വിഞ്ചിയെ 4-6, 6-4, 6-1 ന് തോല്‍പ്പിച്ചു. തോമസ് ബെര്‍ഡിച്ച് 6-0, 7-5, 6-3 ന് നിഷിക്കോവയെയും വിക്ടോറിയ അസരങ്ക 6-2, 6-1 ന് ടോറോ ഫ്ളോറിനെയും തോല്‍പ്പിച്ചു.