എല്ലാവരുടെയും അക്കൗണ്ടുകളില്‍ 15ലക്ഷമെന്നത് ബിജെപി നടത്തിയ പ്രചാരണത്തിലെ ഒരു വാചകം മാത്രമെന്ന് അമിത് ഷാ

single-img
26 May 2015

amitshahmഎല്ലാവരുടെയും അക്കൗണ്ടുകളില്‍ 15ലക്ഷം എത്തിക്കുമെന്നത് കളളപ്പണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ നടത്തിയ പ്രചാരണത്തിലെ ഒരു വാചകം മാത്രമാണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഹിന്ദുത്വ അടിസ്ഥാന വിഷയങ്ങളില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ കഴിയാത്തത് പാര്‍ലമെന്‍റിലെ പാര്‍ട്ടിയുടെ അംഗബലം 370 തികയാത്തത് കൊണ്ടാണ്. ദാവൂദ് ഇബ്രാഹീമിനെ പിടിക്കാന്‍ ഈ സര്‍ക്കാരിന് ഇനിയും ഭരണത്തില്‍ ഏറെ സമയം ചെലവിടേണ്ടതുണ്ട്. മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി അശോകാ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.