ഐപിഎല്‍:മുംബൈ ഇന്ത്യന്‍സിന് കിരീടം

single-img
25 May 2015

IPL_finals_2416612gഐ.​പി.​എൽ​ ​ക്രി​ക്ക​റ്റി​ലെ​ ​എ​ട്ടാം​ ​സീ​സൺ​ ​കി​രീ​ടം​ ​മും​ബ​യ് ​ഇ​ന്ത്യൻ​സി​ന്.​ ​ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 41 റണ്‍സിന് തകര്‍ത്താണ് മുംബൈ ഐപിഎല്ലിലെ തങ്ങളുടെ രണ്ടാം കിരീടനേട്ടം ആഘോഷിച്ചത്.മുംബൈ ഉയര്‍ത്തിയ 203 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 161 റണ്‍സിലൊതുങ്ങി. ഓ​പ്പ​ണർ​ ​ലെൻ​ഡൽ​ ​സി​മ്മോൺ​സ് ​(68​),​ ​ക്യാ​പ്ടൻ​ ​രോ​ഹി​ത് ​ശർ​മ്മ​ ​(50​)​ ​എ​ന്നി​വ​രു​ടെ​ ​അർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളും​ ​കെ​യ്‌​റോൺ​ ​പൊ​ള്ളാ​ഡ് ​(36​),​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​ ​(36​ ​നോ​ട്ടൗ​ട്ട്)​ ​എ​ന്നി​വ​രു​ടെ​ ​ആ​ക്ര​മ​ണ​വു​മാ​ണ് ​മും​ബ​യ്ക്ക് ​മി​ക​ച്ച​ ​സ്കോർ​ ​നൽ​കി​യ​ത്.​

 
26 പന്തില്‍ 50 റണ്‍സെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്. 562 റണ്‍സുമായി സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഓറഞ്ച് ക്യാപ്പും 26 വിക്കറ്റുമായി ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഡ്വെയ്ന്‍ ബ്രാവോ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. ടോ​സ് ​നേ​ടി​യ​ ​ചെ​ന്നൈ​ ​സൂ​പ്പർ​ ​കിം​ഗ്സ് ​നാ​യ​കൻ​ ​മ​ഹേ​ന്ദ്ര​സിം​ഗ് ​ധോ​ണി​ ​മും​ബ​യ്‌​യെ​ ​ബാ​റ്റിം​ഗി​ന് ​ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.കീരിടനേട്ടത്തോടെ കൊല്‍ക്കത്തയ്ക്കും ചെന്നൈയ്ക്കുമൊപ്പം രണ്ട് ഐപിഎല്‍ കിരീടങ്ങളെന്ന നേട്ടം മുംബൈയ്ക്ക് സ്വന്തമായി.

സ്‌കോര്‍

മുംബൈ:സിമ്മണ്‍സ് ബി സ്മിത്ത് 68, പട്ടേല്‍ റണ്ണൗട്ട് 0, രോഹിത് സി ജഡേജ ബി ബ്രാവോ 50, പൊള്ളാര്‍ഡ് സി റെയ്‌ന ബി മോഹിത് ശര്‍മ 36, റായുഡു നോട്ടൗട്ട് 36, പാണ്ഡ്യ സി റെയ്‌ന ബി ബ്രാവോ 0, ഹര്‍ഭജന്‍ നോട്ടൗട്ട് 6, ആകെ 20 ഓവറില്‍ 5ന് 202.
ചെന്നൈ: സ്മിത്ത് എല്‍ബിഡബ്ല്യു ഹര്‍ഭജന്‍ 57, ഹസ്സി സി സുചിത്ത് ബി മക്ലേനാഗന്‍ 4, റെയ്‌ന സ്റ്റംപ്ഡ് പട്ടേല്‍ ബി ഹര്‍ഭജന്‍ 28, ധോനി ബി മലിംഗ 18, ബ്രാവോ സി സിമ്മണ്‍സ് ബി മക്ലേനാഗന്‍ 9, നേഗി സി പാണ്ഡ്യ ബി മലിംഗ 3, ഡുപ്ലെസി സി മോഹിത് ബി വിനയ് കുമാര്‍ 1, ജഡേജ നോട്ടൗട്ട് 11, അശ്വിന്‍ സി സുചിത്ത് ബി മക്ലേനാഗന്‍ 2, മോഹിത് നോട്ടൗട്ട് 21, ആകെ 20 ഓവറില്‍ 8ന് 161.