രമേശ് ചെന്നിത്തലയും തുറന്നുസമ്മതിക്കുന്നു, രഹസ്യ മൊഴി ചോര്‍ന്നത് ഗുരുതരമായ വീഴ്ച തന്നെ

single-img
25 May 2015
chennithala (1)ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി നുണപരിശോധനയില്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ബാര്‍കോഴക്കേസില്‍ കെ.എം മാണിയുടെ പ്രതിച്ഛായ സമൂഹമധ്യത്തില്‍ വീണ്ടും മോശമാക്കിയിരിക്കുകയാണ്. മാത്രമല്ല അമ്പിളിയുടെ മൊഴിപുറത്തു വന്നതില്‍ കടുത്ത അതൃപ്തിയിലാണ് കേരളാ കോണ്‍ഗ്രസ് . ഈ സാഹചര്യത്തില്‍ സംഭവത്തില്‍ വിശദീകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. രഹസ്യ മൊഴി ചോര്‍ന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.
മൊഴിപുറത്തു വന്നതിലുള്ള അതൃപ്തി കേരളാ കോണ്‍ഗ്രസ് (എം)രമേശ് ചെന്നിത്തലയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വകുപ്പ് മന്ത്രിയായ താന്‍ അറിഞ്ഞല്ല ഈ റിപ്പോര്‍ട്ട് മാധ്യങ്ങള്‍ക്ക് ലഭിച്ചതെന്നും ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ, അമ്പിളിയുടെ മൊഴിപുറത്തു വന്നതിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പരാതി അന്വേഷിക്കുമെന്നും ചെന്നിത്തല ഉറപ്പ് നല്‍കി.