മാവും ആവശ്യമായ വെള്ളവും നല്‍കിയാല്‍ മാവ് കുഴച്ച് അത് പരത്തി ഒരുമിനിട്ടില്‍ ഏകദേശം 40 ചപ്പാത്തികള്‍ ചുട്ടെടുത്ത നല്‍കുന്ന യന്ത്രവുമായി ഒരു മലയാളി അധ്യാപകന്‍

single-img
25 May 2015

Ajayaghoshമാവും ആവശ്യമായ വെള്ളവും നല്‍കിയാല്‍ മാവ് കുഴച്ച് അത് പരത്തി ചുട്ട് ചൂടോടെ മുന്നിലെത്തിക്കുന്ന യന്ത്രവുമായി ഒരു മലയാളി അധ്യാപകന്‍. ഇത്തരത്തിലുള്ള യന്ത്രങ്ങള്‍ വാങ്ങാന്‍ 5 ല്‍ക്ഷം രൂപവരെ ചെലവാക്കേണ്ട സ്ഥാനത്ത് വെറും 25000 രൂപയ്ക്ക് അത് യാഥാര്‍ത്ഥ്യമായി കാണിച്ചിരിക്കുകയാണ് ഇദ്ദേഹം.

പത്തനംതിട്ട മുസല്യാര്‍ എന്‍ജിനിയറിംഗ് കോളജിലെ അധ്യാപകനായ എരുമേലി എലിവാലിക്കര സ്വദേശിതടത്തില്‍ അജയഘോഷാണ് വിപണിയില്‍ അത്ഭുതം സൃഷ്ടിക്കുന്ന ഈ യന്ത്രത്തിന്റെ ശില്‍പ്പി. അധ്യാപന ജോലിക്കൊപ്പം എംടെക് കോഴ്‌സ് കൂടി ശചയ്യുന്ന അജയഘോഷ് തന്റെ സുഹൃത്തുക്കളുടെ കൂടി സഹായപേത്താടെയാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഇന്‍സ്ട്രമെന്റേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്ന അയല്‍വാസിയും സുഹൃത്തുമായ എബിനും മുക്കൂട്ടുതറയിലെ വര്‍ക്ക്‌ഷോപ്പുടമ രഞ്ജിത്തും ജീവനക്കാരും ഈ യന്ത്രത്തിന്റെ സൃഷ്ടിയില്‍ അജയഘോഷിനൊപ്പം പങ്കാളികളാണ്.

ബൈക്കിന്റെ ബെയറിംഗ്, സോക്കറ്റ്, ചെയിന്‍ തുടങ്ങിയവയും ജിഐ പൈപ്പുകളും ഇന്‍ഡക്ഷന്‍ കുക്കര്‍, മോട്ടോര്‍ എന്നിവയും പ്രധാന ഭാഗങ്ങളായ യന്ത്രത്തില്‍ ചെറിയ മാറ്റങ്ങള്‍ കൂടി വരുത്തിയാല്‍ ഇനിയും നിര്‍മ്മാണ ചെലവ് കുറയുമെന്ന് അജയഘോഷ് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന യന്ത്രത്തിന്റെ ഡമ്മി പരീക്ഷണത്തില്‍ നാല്‍പ്പത് ചപ്പാത്തികള്‍ വരെ ഒരു മിനുട്ടില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞെന്ന് അജയഘോഷ് പറഞ്ഞു.

ചപ്പാത്തികള്‍ക്കെല്ലാം ഒരേ അളവും തൂക്കവും ലഭിക്കുന്നതിനുള്ള പരീക്ഷണവും വിജയകരമായിരുന്നു. കോളജില്‍ ഇപ്പോള്‍ പരീക്ഷക്കാലമായതിനാല്‍ ഇത് കഴിഞ്ഞാലുടന്‍ തന്നെ യന്ത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വിപണിയിലിറക്കാനാണ് അജയഘോഷ് ആലോചിക്കുന്നത്. വിപണിയില്‍ വിപ്ലവം തീര്‍ക്കാന്‍ തയ്യാറാകുന്ന ഈ യന്ത്രത്തിന്റെ പരീക്ഷണശാല അജയഘോഷിന്റെ വീടാണ്.